09 July, 2023 08:10:17 PM


കാണാതായ ലോട്ടറിക്കാരിയുടെ മൃതദേഹം വിവസ്ത്രമായ നിലയില്‍ റബര്‍തോട്ടത്തില്‍



പാലാ: പാലായില്‍ നിന്നും 2 ദിവസം മുന്‍പ് കാണാതായ ലോട്ടറി വില്‍പനക്കാരിയുടെ മൃതദേഹം പാലാ വലവൂര്‍ ഐ.ഐ.ഐടിയ്ക്ക് സമീപം റബര്‍തോട്ടത്തില്‍ ഇന്ന് കണ്ടെത്തി. സ്ത്രീയുടെ മൃതദേഹം കമിഴ്ന്നുകിടക്കുന്ന നിലയില്‍ ഒരു പുരയിടത്തിലാണ് കണ്ടെത്തിയത്. മൃതദേഹം  അഴുകി തുടങ്ങിയ നിലയിലാണ്. വിവസ്ത്രമായ നിലയിലായിരുന്നു മൃതദേഹം.


കഴുത്തില്‍  തുണി ചുറ്റിയ നിലയിലാണ്  മൃതദേഹം. മരണത്തില്‍ ദുരൂഹത സംശയിക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം 2 ദിവസം മുന്‍പ് കാണാതായ ലോട്ടറി വില്‍പനക്കാരനെ ഇന്നലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇവരെ കാണാനില്ലെന്ന് പോലീസിന്  ലഭിച്ച പരാതിയെ തുടർന്ന് അന്വേഷണം നടന്നുവരികെയാണ് മൃതദേഹം കണ്ടെത്തിയത്. 2 മരണങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K