24 July, 2023 10:00:15 AM


പത്തനംതിട്ട മോതിരവയലില്‍ യുവാവ് വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍



പത്തനംതിട്ട: പത്തനംതിട്ടയില്‍ യുവാവിനെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. റാന്നി മോതിരവയലിലാണ് സംഭവം നടന്നത്. വേങ്ങത്തടത്തില്‍ ജോബിന്‍ ആണ് മരിച്ചത്. മുപ്പത്തിയാറ് വയസായിരുന്നു.

പിതാവിനും സഹോദരനുമൊപ്പം ഇയാള്‍ രാത്രി മദ്യപിച്ചിരുന്നതായാണ് സൂചന. മദ്യലഹരിയില്‍ തര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് കൊലപാതകം അരങ്ങേറിയതായുമാണ് വിവരം. പൊലീസ് സ്ഥലത്തെത്തി. സംവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K