25 July, 2023 11:04:09 AM


വയനാട്ടിൽ യുവതിയും കുഞ്ഞും പുഴയിൽ ചാടി മരിച്ച സംഭവം: ഭർതൃ വീട്ടുകാർക്കെതിരെ കേസ്



വയനാട്: വയനാട്ടിൽ യുവതിയും കുഞ്ഞും പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും കുടുബത്തിനുമെതിരെ കേസെടുത്ത് പൊലീസ്. ഭർത്താവിന്‍റെയും കുടുംബാംഗങ്ങളുടെയും പീഡനം നിമിത്തമാണ് ആത്മഹത്യ ചെയ്തതെന്ന യുവതിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണ, മർദനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.

അതേസമയം കേസെടുത്തതിന് പിന്നാലെ ഭർത്താവും വീട്ടുകാരും കർണാടകയിലേക്ക് കടന്നതായാണ് സൂചന. സംഭവത്തിൽ വനിതാ കമ്മീഷൻ ദർശനയുടെ വീട്ടിലെത്തി റിപ്പോർട്ട് തേടി. ഇതിനു മുമ്പും കുടുംബത്തിനെതിരെ കമ്പളക്കാട് സ്റ്റേഷനിൽ പരാതി നൽകിയിട്ടും വേണ്ടത്ര നടപടിയുണ്ടായില്ലെന്ന് ദർശനയുടെ കുടുംബം ആരോപിച്ചു. 

5 മാസം ഗർഭിണിയായിരുന്ന ദർശന ജൂലൈ 13 നാണ് വെണ്ണിയോട് പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്. ദർശനയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും വിഷാംശം ഉള്ളിൽ ചെന്നതിനാൽ മരണപ്പെടുകയായിരുന്നു. കുട്ടിയുടെ മൃതദേഹം 3 ദിവസങ്ങൾക്ക് ശേഷമാണ് ലഭിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K