21 October, 2023 01:04:32 PM
വയനാട്ടിൽ ഭാര്യയേയും മകനേയും വെട്ടികൊന്ന ഗൃഹനാഥൻ ജീവനൊടുക്കി
വയനാട്: ചെതലയത്ത് ഭാര്യയേയും മകനേയും വെട്ടിക്കൊന്ന ശേഷം ഗൃഹനാഥന്‍ ജീവെനൊടുക്കി. പുത്തൻപുരയ്ക്കൽ ബിന്ദു, മകൻ ബേസിൽ എന്നിവരെ ഷാജി വെട്ടികൊലപ്പെടുത്തുകയായിരുന്നു. ശേഷം ഷാജിയെ മരിച്ച നിലയിൽ കണ്ടെത്തി. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. ഇന്ന് പുലർച്ചെയായിരുന്നു സംഭവം