29 September, 2023 10:33:28 AM
കൽപ്പറ്റയിൽ ലോറിയും കെഎസ്ആർടിസി ബസും തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
വയനാട്: കൽപ്പറ്റയിൽ ലോറിയും കെഎസ്ആർടിസി ബസും തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. സംഭവത്തിൽ ലോറി ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. നടവയലിൽ നിന്നും രാവിലെ ചങ്ങനാശ്ശേരിയിലേക്ക് പോകുന്ന കെ എസ് ആർ ടി സി ബസ്സാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 6.45 ഓടെയായിരുന്നു അപകടം.
ലോറി ഡ്രൈവർ കർണാടക സ്വദേശി ചന്ദ്രൻ , കെ.എസ്.ആർ.ടി.സി. ഡ്രൈവർ കോട്ടയം സ്വദേശി ബാവൻ, കണ്ടക്ടർ അരുൺ, യാത്രക്കാരായ കണിയാമ്പറ്റ സ്വദേശിനി ഷഹാന (21), നടവയൽ സ്വദേശി ഫ്രാൻസിസ് (76), നീനു പള്ളിക്കുന്ന് (30), ഉഷാ ഭായ് പനമരം, നസീമ മില്ലു മുക്ക്, മണികണ്ഠൻ കമ്പളക്കാട്, വിനീത പുൽപ്പള്ളി എന്നിവർക്കാണ് പരിക്കേറ്റത്.