31 July, 2023 11:57:39 AM


കോന്നിയിൽ ഹോട്ടലുടമ മരിച്ച നിലയിൽ; കെട്ടിടത്തിനു മുകളിൽ നിന്ന് വീണതെന്ന് സംശയം



പത്തനംതിട്ട: കോന്നിയിൽ ഹോട്ടലുടമയെ മരിച്ച നിലയിൽ കണ്ടെത്തി. മങ്ങാരത്ത് മംഗലത്ത് അഭിലാഷ് (42) ആണ് മരിച്ചത്. ബിജെപി മുൻ ഏരിയാ പ്രസിഡന്‍റു കൂടിയാമ് അഭിലാഷ്.

റിപ്പബ്ലിക്കൽ സ്കൂളിനു സമീപം കൃഷ്ണ എന്ന ഹോട്ടൽ നടത്തിവരുകയായിരുന്നു അഭിലാഷ്. ഇതിന്‍റെ മുകൾ നിലയിൽ തന്നെയാണ് താമസം. തിങ്കളാഴ്ച പുലർച്ചെ ഇയാളെ കെട്ടടത്തിനു താഴെ വഴിയരികിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. 

കാൽവഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശങ്ങളക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K