18 August, 2023 01:09:51 PM


തിരുവല്ലയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്



പത്തനംതിട്ട: തിരുവല്ല എം സി റോഡിലെ കുറ്റൂര്‍ ജംഗ്ഷന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായിരുന്ന വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9:30 യോടെ ആയുര്‍വേദ ആശുപത്രിക്ക് മുമ്പില്‍ ആയിരുന്നു അപകടം. തിരുവന്‍ വണ്ടൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി പ്രാഥമിക ചികിത്സ തേടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K