15 July, 2024 04:55:54 PM


ബസിനുള്ളിൽ കുഴഞ്ഞു വീണ് യാത്രക്കാരന്‍; അതേ ബസിൽ ആശുപത്രിയിൽ എത്തിച്ച് ജീവനക്കാർ



പാലാ: ബസിനുള്ളിൽ കുഴഞ്ഞു വീണ വയോധികനെ അതേ ബസിൽ ആശുപത്രിയിൽ എത്തിച്ച് ജീവനക്കാർ. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ചികിത്സയ്ക്ക് പോകുകയായിരുന്ന പാലാ നീലൂർ സ്വദേശിയെയാണ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. മുണ്ടക്കയം - പാലാ - മെഡിക്കൽ കോളജ് റൂട്ടിൽ സർവീസ് നടത്തുന്ന ഷാജി മോട്ടോഴ്സ്  ജീവനക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്. ബസ് മുത്തോലിയിൽ എത്തിയപ്പോൾ ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. ബസ് നിർത്തി കണ്ടക്ടർ ഷൈജു .ആർ, ഡ്രൈവർ റിൻഷാദ് എന്നിവർ ചേർന്നു പ്രഥമശുശ്രൂഷ നൽകി. ശേഷം യാത്രക്കാരുമായി ബസ് ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K