02 September, 2025 12:46:37 PM


പാലാ യുവസാഹിത്യ വേദിയുടെ 2025 ലെ സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു



പാലാ: പാലാ യുവസാഹിത്യ വേദിയുടെ 2025 ലെ സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മധുപാൽ, ശൈലൻ, ഡോ വിനീത വിജയൻ എന്നിവരാണ് പുരസ്‌കാര ജേതാക്കൾ. 2500 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങൾ. എന്റെ എസ് ചന്ദമോഹന് പ്രത്യേക ജൂറി പുരസ്‌കാരവും നേടി.

"ഇരുകരകക്കിടയിൽഒരു ബുദ്ധൻ" എന്ന കഥസമാഹാരം വൈക്കം മുഹമ്മദ്‌ ബഷീർ പുരസ്‌കാരത്തിനും, ശൈലന്റെ "രാഷ്ടമീമാംസ" എന്ന കവിതാസമാഹാരം പാലാ നാരായണൻ നായർ  പുരസ്‌കാരത്തിനും, ഡോ വിനീത വിജയൻ മലയാളം പുതുകാലം എന്ന കൃതി ജോസഫ് മുണ്ടശേരി പുരസ്‌കാരത്തിനുമാണ് അർഹരായത്. ലളിതംബിക അന്തർജനം പ്രത്യേക ജൂറി പുരസ്‌കാരത്തിന് എന്റെ എസ് ചന്ദ്രമോഹന്റെ "ഹൃദയഗാഥ" എന്ന കവിതസമാഹാരം അർഹമായി.

ഡോ കേ ബി  ശെൽവമണി, വി ആർ സുധീഷ്, ഡോ ആശ നജീബ് എന്നിവരടങ്ങുന്ന വിദഗ്ധ സമിതിയാണ് പുരസ്‌കാരനിർണയം നടത്തിയത്. പുരസ്‌കാരങ്ങൾ സെപ്റ്റംബർ പതിമൂന്നിന് പാലായിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മന്ത്രി വി എൻ വാസവൻ ജേതാക്കൾക്ക് സത്യം. സമ്മാനിക്കും


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 913