29 April, 2025 10:15:43 AM
ഏറ്റുമാനൂർ മഹാദേവക്ഷേത്ര ഉപദേശക സമിതി തിരഞ്ഞെടുപ്പ് നടന്നു

ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ 2025-2027 വർഷത്തേക്കുള്ള ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടന്നു. കൈലാസ് ഓഡിറ്റോറിയത്തിൽ പൊതുയോഗത്തിൽ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ കവിത ജി നായർ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അരവിന്ദ് എസ് ജി നായർ ഉപദേശക സമിതി തിരഞ്ഞെടുപ്പിനെക്കുറിച്ച് വിശദീകരിച്ചു. നറുക്കെടുപ്പിലൂടെയാണ് 13 അംഗ ഉപദേശക സമിതിയെ തിരഞ്ഞെടുത്തത്. കൊടിമരചുവട്ടിൽ ഭക്തജന സാന്നിധ്യത്തിൽ ആണ് നറുക്കെടുപ്പ് നടന്നത്.
ഉപദേശക സമിതി പ്രസിഡന്റായി പി കെ രാജൻ ഇന്ദിവരം, സെക്രട്ടറിയായി മഹേഷ് രാഘവൻ പ്രസന്ന ഭവനം, വൈസ് പ്രസിഡന്റ് ഭൂവനേന്ദ്രൻ കളപ്പുര വെച്ചമുകളേൽ ഉൾപ്പെടുന്ന 13 അംഗങ്ങളെയാണ് തിരഞ്ഞെടുത്തത്. 750 ലധികം അംഗങ്ങളുള്ള ഉപദേശക സമിതിയിൽ 94 പേരാണ് തിരഞ്ഞെടുപ്പിലേക്ക് നമ്മനിർദ്ദേശം നൽകിയത്. സമിതി അംഗങ്ങളായി വിജയകുമാർ, സുനിന്ദ്രൻ എൻ എസ് ബിനുകുമാർ ഗോപകുമാർ, ആശ ജി നായർ, ബാലകൃഷ്ണൻ ഇ ടി, മണികണ്ഠൻ വി, ഗുണശേഖരൻ എം, സനീഷ് ജി എസ്, ദേവദാസ് പി വി എന്നിവരെയാണ് തിരഞ്ഞെടുത്തത്. ഇത്തവണ ഒരു വനിതയും ഭരണസമിതിയിൽ എത്തി എന്ന പ്രത്യേകതയുണ്ട്. മുൻ ക്ഷേത്രോപദേശക സമിതി പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ക്ഷേത്രം ജീവനക്കാർ ഉൾപ്പെടെയുള്ളവർ സന്നിഹിതരായിരുന്നു. പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പി കെ രാജൻ ദേവസ്വം മന്ത്രിയുടെ ഓഫീസ് സെക്രട്ടറികൂടിയാണ്.