17 June, 2025 03:29:56 PM


അമ്പലപ്പുഴ പാൽപായത്തിന്‍റെ വിലയും തയാറാക്കുന്ന അളവും വർധിപ്പിക്കുന്നു



അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി  ക്ഷേത്രത്തിലെ നിത്യനിവേദ്യമായ അമ്പലപ്പുഴ പാൽപായത്തിന്‍റെ വിലയും തയാറാക്കുന്ന അളവും വർധിപ്പിക്കുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റേതാണ് തീരുമാനം. ചിങ്ങം ഒന്നു മുതൽ വില ലിറ്ററിന് 260 രൂപയാകും. നിലവിൽ 160 രൂപയാണ് വില. 2011നുശേഷം ആദ്യമായാണ് വർധന. പായസത്തിൻറെ അളവ് വ്യാഴം, ഞായർ ദിവസങ്ങളിൽ 350 ലിറ്ററായും മറ്റ് ദിവസങ്ങളിൽ 300 ലിറ്ററായും വർധിപ്പിക്കാനും തീരുമാനിച്ചു. നിലവിൽ 260 ലിറ്റർ പായസമാണ് തയാറാക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K