16 June, 2025 07:29:40 PM
മണർകാട് കത്തീഡ്രലിൽ നവംബർ 1ന് വിശുദ്ധ അമ്പത്തിയൊന്നിന്മേൽ കുർബ്ബാന
ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാൾ ആചരിക്കുന്ന നവംബർ ഒന്നിന് ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ അമ്പത്തിയൊന്നിന്മേൽ കുർബ്ബാന നടത്തും.
യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ് ജോസഫ് കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിലും, മെത്രാപ്പോലീത്തന്മാരുടെയും,റമ്പാച്ചൻമാരുടെയും,കോർ എപ്പിസ്കോപ്പാമാരുടെയും, വൈദീകരുടെയും സഹ കാർമികത്വത്തിലും ആണ് 51ന്മേൽ കുർബ്ബാന അർപ്പിക്കുന്നത്.
മണർകാട് കത്തീഡ്രൽ അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കുന്ന 51 ത്രോണോസുകളിലായിട്ടാണ് വിശുദ്ധ കുർബ്ബാന നടത്തപ്പെടുന്നത്.
മണർകാട് പള്ളിയിൽ ആദ്യമായിട്ടാണ് ഈ വിധത്തിൽ അമ്പത്തിയൊന്നിന്മേൽ കുർബ്ബാന അർപ്പിക്കുന്നതിന് അവസരം ലഭിക്കുന്നത്.
നവംബർ 1ന് മണർകാട് പള്ളിയിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ അമ്പത്തിഒന്നിന്മേൽ കുർബ്ബാനയ്ക്ക് ആവശ്യമായ തയ്യാറെടുപ്പുകൾ വികാരി വെരി.റവ. ഇ.ടി കുറിയാക്കോസ് കോർ എപ്പിസ്കോപ്പാ ഇട്ടിയാടത്ത് , പ്രോഗ്രാം കമ്മറ്റി കൺവീനർ വെരി റവ.കെ. കുറിയാക്കോസ് കോർ എപ്പിസ്കോപ്പാ കിഴക്കേടത്ത്, പ്രോഗ്രാം കമ്മിറ്റി ജോയിൻ കൺവീനർ ഫാ ലിറ്റൂ ജേക്കബ് തണ്ടാശ്ശേരിൽ, പ്രോഗാം കോഡിനേറ്റർ ഡോ.ഡീക്കൻ ജിതിൻ കുര്യൻ ചിരവത്തറ ,ട്രസ്റ്റിമാരായ സുരേഷ് കെ ഏബ്രഹാം കണിയാമ്പറമ്പിൽ , ബെന്നി ടി ചെറിയാൻ താഴത്തടത്ത്, ജോർജ് സഖറിയാ ചെമ്പോല പുത്തൻ പുരയിൽ, കത്തീഡ്രൽ സെക്രട്ടറി പി.എ. ചെറിയാൻ പുത്തൻ പുരയ്ക്കൽ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു.