15 January, 2026 06:04:39 PM


അതിരമ്പുഴ തിരുനാള്‍ ജനുവരി 19 മുതല്‍ ഫെബ്രുവരി 1 വരെ; അലങ്കാരത്തിന് കാൽനാട്ടി



കോട്ടയം: ചരിത്ര പ്രസിദ്ധമായ അതിരമ്പുഴ സെന്‍റ് മേരീസ് ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാള്‍ ജനുവരി 19 മുതല്‍ ഫെബ്രുവരി 1 വരെ നടക്കും. ഇതിനു മുന്നോടിയായി അതിരമ്പുഴ ചന്തക്കുളവും ടൗണും അലങ്കരിക്കുന്നതിന്‍റെ കാൽനാട്ടുകർമ്മം അതിരമ്പുഴ പള്ളി അസിസ്റ്റന്‍റ് വികാരി ഫാ. അനീഷ് കാമിച്ചേരി നിർവഹിച്ചു. അതിരമ്പുഴയിലെ നാനാജാതി മതസ്ഥരുടെയും ഡ്രൈവർമാരുടെയും ചുമട്ടുതൊഴിലാളികളുടെയും വ്യാപാര സുഹൃത്തുക്കളുടെയും സംയുക്താഭിമുഖ്യത്തിലാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അസിസ്റ്റന്‍റ് വികാരിമാരായ ഫാ. അബ്രഹാം കാടാത്തുകളും, ഫാ. ടോണി മണക്കുന്നേൽ, പഞ്ചായത്ത് പ്രസിഡന്‍റ് സജി ഒ എ, വൈസ് പ്രസിഡണ്ട് തോമസ് പുതുശ്ശേരി, പി വി മൈക്കിൾ, പഞ്ചായത്ത് മെമ്പർമാരായ ജോയ്സ് മൂലേക്കരി, ജോസ് അമ്പലക്കുളം, ജോസ് അഞ്ജലി, ജോർജുകുട്ടി കുറ്റിയിൽ, കൺവീനർ ബേബി തുടങ്ങിയവർ സന്നിഹിതരായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 920