16 June, 2025 07:59:32 PM
എം.ജി സര്‍വകലാശാലയുടെ കോളജുകളില്‍ ബിരുദം; ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
*എം.ജി സര്‍വകലാശാലയുടെ കോളജുകളില്‍ ബിരുദം; ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു*
മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത കോളജുകളിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളില്‍ ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് ലഭിച്ചവര്‍ നിശ്ചിത സര്‍വകലാശാലാ ഫീസ് ഓണ്‍ലൈനില്‍ അടച്ച് പ്രവേശനം ഉറപ്പാക്കണം. സ്ഥിര പ്രവേശനം നേടുന്നവര്‍ കോളജുകളില്‍ നേരിട്ടെത്തി ട്യൂഷന് ഫീസ് അടയ്ക്കണം.
താത്കാലിക പ്രവേശനത്തിന് കോളജുകളില്‍ എത്തേണ്ടതില്ല. സര്‍വകലാശാലാ ഫീസ് ഓണ്‍ലൈനില്‍ അടച്ച് താത്കാലിക പ്രവേശനം തിരഞ്ഞെടുത്താല്‍ മതിയാകും.
ഓണ്‍ലൈനില്‍ ലഭിക്കുന്ന അലോട്ട്മെന്റ് മെമ്മോ കോളജില്‍ നല്കി ജൂണ്‍ 19നു മുന്‍പ് താത്കാലിക പ്രവേശനം ഉറപ്പാക്കണം. പ്രവേശനം ഉറപ്പാക്കിയതിന്റെ തെളിവായി കണ്ഫര്മേഷന് സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം.പ്രവേശനവുമായി ബന്ധപ്പെട്ട് പരാതികള്‍ ഉണ്ടെങ്കില്‍ സമര്‍പ്പിക്കുന്നതിന് ഈ സ്ലിപ്പ് ആവശ്യമാണ്.
ഒന്നാം ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിച്ചവര്‍ സ്ഥിര പ്രവേശനം എടുക്കണം. ഇവര്‍ക്ക് താത്കാലിക പ്രവേശനം എടുക്കാന്‍ കഴിയില്ല. ജൂണ്‍ 19ന് വൈകുന്നേരം നാലിനു മുന്‍പ് സര്‍വകലാശാലാ ഫീസ് അടയ്ക്കാത്തവരുടെയും ഫീസ് അടച്ചശേഷം പ്രവേശനം ഉറപ്പാക്കാത്തവരുടെയും അലോട്ട്മെന്റ് റദ്ദാകും.
(പി.ആര്.ഒ/39/1694/2025)
*കമ്യൂണിറ്റി മെറിറ്റ് ക്വാട്ട; അന്തിമ റാങ്ക് ലിസ്റ്റ്*
എം.ജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളില്‍ കമ്യൂണിറ്റി മെറിറ്റ് ക്വാട്ടയില്‍ പ്രവേശനത്തിനുള്ള അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ കോളജുകളുമായി ബന്ധപ്പെട്ട് നിശ്ചിത തീയതിക്കു മുന്‍പ് പ്രവേശനം ഉറപ്പാക്കണം.
(പി.ആര്.ഒ/39/1695/2025)
*പരീക്ഷാ തീയതി*
രണ്ടാം സെമസ്റ്റര്‍ എംഎ, എംഎസ്സി, എംകോം (പ്രൈവറ്റ് രജിസ്ട്രേഷന് 2024 അഡ്മിഷന് റഗുലര്‍, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി മെയ് 2025) പരീക്ഷകള്‍ ജൂണ്‍ 30 മുതല്‍ നടക്കും.
.............................................
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ എല്‍എല്‍എം (2024 അഡ്മിഷന് റഗുലര്‍, 2021 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2020 അഡ്മിഷന് രണ്ടാം മെഴ്സി ചാന്‍സ്, 2019 അഡ്മിഷന് അവസാന മെഴ്സി ചാന്‍സ്) പരീക്ഷകള്‍ ജൂലൈ രണ്ടു മുതല്‍ നടക്കും
.............................................
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ എല്‍എല്‍എം (2023 അഡ്മിഷന് റഗുലര്‍, 2021,2022 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ജൂലൈ എട്ടു മുതല്‍ നടക്കും.
.............................................
രണ്ടാം സെമെസ്റ്റര്‍ ബിവോക് (പുതിയ സ്കീം -2024 അഡ്മിഷന് റഗുലര്‍,2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) പരീക്ഷകള്‍ ജൂണ്‍ 30 മുതല്‍ നടക്കും.
.............................................
ഒന്നും രണ്ടും സെമെസ്റ്റര്‍ ബിആര്‍ക് (2024 അഡ്മിഷന് റഗുലര്‍, 2019 മുതല്‍ 2023 വരെ അഡിമിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ജൂലൈ എട്ടു മുതല്‍ നടക്കും.
(പി.ആര്.ഒ/39/1696/2025)
*പ്രോജക്ട് ഇവാലുവേഷന്‍*
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ എം.എസ്സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (സിഎസ്എസ് - 2023 അഡ്മിഷന് റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ-അപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ പ്രൊജക്ട് ഇവാലുവേഷന്‍, വൈവ വോസി പരീക്ഷകള്‍ ജൂണ്‍ 18 മുതല്‍ കോളജുകളില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍
*വൈവ വോസി*
മൂന്നും നാലും സെമസ്റ്റര്‍ എംഎ അറബിക് (പ്രൈവറ്റ് രജിസ്ട്രേഷന് 2023 അഡ്മിഷന് റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മാര്‍ച്ച് 2025) പരീക്ഷയുടെ പ്രൊജക്റ്റ് വൈവ വോസി പരീക്ഷകള്‍ ജൂണ്‍ 18 ന് നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
.............................................
നാലാം സെമസ്റ്റര്‍ എംഎസ്സി ഡാറ്റാ അനലിറ്റിക്സ് (സിഎസ്എസ് 2023 അഡ്മിഷന് റെഗുലര്‍ 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ പ്രൊജക്റ്റ് വൈവ വോസി പരീക്ഷകള്‍ ജൂണ്‍ 23,24 തീയതികളില്‍ അതത് കോളജുകളില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
(പി.ആര്.ഒ/39/1697/2025)
*പബ്ലിക് റിലേഷന്‍സ് ഓഫീസര്‍*