21 May, 2025 06:36:01 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.


പരീക്ഷാ ഫലം

ഒന്നാം  സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎസ്സി ബയോകെമിസ്ട്രി (2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്,  2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഡിസംബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂണ്‍ രണ്ടു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.

  ആറാം സെമസ്റ്റര്‍ സിബിസിഎസ് ബികോം (പ്രൈവറ്റ് രജിസ്ട്രേഷന്‍ 2022 അഡ്മിഷന്‍ റഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2017 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ് മാര്‍ച്ച് 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂണ്‍ നാലു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ ബി.എഡ് ദ്വിവത്സര (ക്രെഡിറ്റ് ആന്‍റ് സെമസ്റ്റര്‍ 2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ റീഅപ്പിയറന്‍സ്, 2021 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2020 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2019 അഡ്മിഷന്‍ അവസാന മെഴ്സി ചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂണ്‍ നാലു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഒന്നു മുതല്‍ നാലു വരെ വര്‍ഷ ബിഎസ്സി നഴ്സിംഗ് സ്പെഷ്യല്‍ സപ്ലിമെന്‍ററി (പഴയ സ്കീം-2012 മുതല്‍ 2015 വരെ അഡ്മിഷനുകള്‍) പരീക്ഷകള്‍ക്ക് ജൂണ്‍ ഒമ്പതു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ജൂണ്‍ 10 വരെയും സൂപ്പര്‍ ഫൈനോടുകൂടി ജൂണ്‍ 11 വരെയും അപേക്ഷ സ്വീകരിക്കും.

മൂന്നാം സെമസ്റ്റര്‍ ബിആര്‍ക്ക് (2014 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) പരീക്ഷകള്‍ക്ക് ജൂണ്‍ രണ്ടു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ജൂണ്‍ മൂന്ന് വരെയും സൂപ്പര്‍ ഫൈനോടുകൂടി ജൂണ്‍ നാലു വരെയും അപേക്ഷ സ്വീകരിക്കും.

പരീക്ഷാ തീയതി

നാലാം സെമസ്റ്റര്‍ എംഎ,എംഎസ്സി,എംകോം (സിഎസ്എസ്) (പ്രൈവറ്റ് രജിസ്ട്രേഷന്‍ -2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മാര്‍ച്ച് 2025) പരീക്ഷകള്‍ ജൂണ്‍ മൂന്ന് മുതല്‍ നടക്കും.

മാര്‍ക്ക് ചേര്‍ക്കുന്നതിന് അപേക്ഷ നല്‍കണം

പ്രൈവറ്റ് രജിസ്ട്രേഷന്‍ മുഖേന 2019 മുതല്‍ 2021 വരെ വര്‍ഷങ്ങളില്‍  സിബിസിഎസ് ബിരുദ പ്രോഗ്രാമുകള്‍ക്ക് പ്രവേശനം നേടിയവരില്‍  ഒന്നു മുതല്‍ ആറുവരെ സെമസ്റ്ററുകളുടെ പുനര്‍മൂല്യനിര്‍ണയത്തിന്‍റെ മാര്‍ക്കുകള്‍ കൂട്ടിച്ചേര്‍ക്കാത്ത വിദ്യാര്‍ഥികള്‍ മെയ് 31ന്  മുന്‍പ് ഇതിനായി അപേക്ഷ സമര്‍പ്പിക്കണം. ഈ സമയപരിധിക്കുള്ളില്‍ അപേക്ഷിക്കാത്തവരുടെ പുനര്‍മൂല്യനിര്‍ണയഫലം പിന്നീടു കൂട്ടിച്ചേര്‍ത്താല്‍ ഈ മാര്‍ക്ക് അന്തിമ റാങ്ക്, പൊസിഷന് പരിഗണിക്കുന്നതല്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K