30 May, 2025 07:15:08 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

പരീക്ഷാ തീയതി

മൂന്നാം സെമസ്റ്റര്‍ എംഎ, എംഎസ്ഡബ്ല്യൂ, എംകോം, (2018 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍രണ്ടാം മെഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ മൂന്നാം മെഴ്‌സി ചാന്‍സ്, 2015 അഡ്മിഷന്‍ അവസാന സ്‌പെഷ്യല്‍ മെഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് ജൂണ്‍ 11 മൂതല്‍ നടക്കും.

പരീക്ഷാ ഫലം

  ആറാം സെമസ്റ്റര്‍ സിബിസിഎസ് ബിഎ (പ്രൈവറ്റ് രജിസ്‌ട്രേഷന്‍ 2022 അഡ്മിഷന്‍ റഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2017 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ് മാര്‍ച്ച് 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂണ്‍ 14 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in    എന്ന ലിങ്കില്‍.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K