24 May, 2025 09:04:45 AM
മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ

കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.
പരീക്ഷാ തീയതി
മോഡല്‍ ഒന്ന് ആനുവല്‍ സ്കീം ബിഎ, ബിഎസ്സി, ബികോം പാര്‍ട്ട് 3 മെയിന്‍ പേപ്പര്‍ (പ്രൈവറ്റ് രജിസ്ട്രേഷന്- അവസാന സ്പെഷ്യല്‍ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ ജൂണ്‍ 20 മുതല്‍ നടക്കും.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎസ്സി എന്‍വയോണ്‍മെന്റ് സയന്‍സ് ആന്റ് മാനേജ്മെന്റ് (2024 അഡ്മിഷന് റഗുലര്‍, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഡിസംബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂണ്‍ അഞ്ചു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.
പ്രാക്ടിക്കല്‍
നാലാം സെമസ്റ്റര്‍ ബിഎസ്സി ഐടി മോഡല്‍ 3 സിബിസിഎസ് (പുതിയ സ്കീം-2023 അഡ്മിഷന് റഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2017 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ് മാര്‍ച്ച് 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 11 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.