02 July, 2025 05:49:15 PM


ഗവ. മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് പുതിയ ഓഡിറ്റോറിയം



കോട്ടയം: ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പുതിയ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം സ്‌കൂള്‍ അങ്കണത്തില്‍ വെച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. നിര്‍വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 69 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഒരേ സമയം 300ഓളം ഇരിപ്പിടങ്ങള്‍ ഓഡിറ്റോറിയത്തില്‍ സജ്ജീകരിക്കാം. ഇതോടൊപ്പം നിര്‍മാണം പൂര്‍ത്തീകരിച്ച ക്ലാസ്മുറിയുടെ ഉദ്ഘാടനവും നടന്നു.  പൊതുസമ്മേളനം അഡ്വ.ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി. ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ ബി. ഗോപകുമാര്‍, സ്ഥിരം സമിതി അധ്യക്ഷന്‍ കെ. ശങ്കരന്‍, കൗണ്‍സിലര്‍മാരായ ജയമോള്‍ ജോസഫ്, എന്‍. ജയചന്ദ്രന്‍, എം.പി. സന്തോഷ് കുമാര്‍, പി.ഡബ്ല്യു.ഡി. ബില്‍ഡിങ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഒ. മഞ്ജുള, എസ്.എസ്.കെ. പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ കെ.ജെ. പ്രസാദ്, ആര്‍.ഡി.ഡി. പി.എന്‍. വിജി,സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സി. മഞ്ജുള, ഹെഡ്മാസ്റ്റര്‍ ആനന്ദ് വി. രാജന്‍, പി.ടി.എ. പ്രസിഡന്റ് കെ.കെ. സുനില്‍, സ്റ്റാഫ് സെക്രട്ടറി കെ. രാജശ്രീ, എസ്.എം.സി. അധ്യക്ഷന്‍ പി.ആര്‍. അഭിലാഷ്,അധ്യാപകരായ എന്‍. പ്രിയദര്‍ശന്‍, വിദ്യ പി.നായര്‍, വിദ്യാര്‍ഥി പ്രതിനിധി ആയില്യ ബിജു എന്നിവര്‍ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 926