05 January, 2026 06:27:13 PM


സംസ്ഥാന വയോജന കമ്മിഷൻ ജില്ലാതല യോഗം ചേർന്നു



കോട്ടയം: സംസ്ഥാന വയോജന കമ്മീഷന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കുന്നതിന് ജില്ലാതല യോഗം ചേർന്നു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന  യോഗത്തിൽ കമ്മിഷൻ ചെയർമാൻ കെ. സോമപ്രസാദ് അധ്യക്ഷത വഹിച്ചു.

സർക്കാർ ആശുപത്രികളിൽ വയോജനങ്ങൾക്ക് പ്രത്യേക പരിഗണന നൽകുക,  ട്രെയിൻ ടിക്കറ്റ് നിരക്ക് കൺസഷൻ പുനഃസ്ഥാപിക്കുക, വൃദ്ധ സദനങ്ങളിലെ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുക, പകൽവീടുകൾ സ്ഥാപിക്കുക, വയോജനങ്ങൾക്കായി പ്രത്യേക ലൈഫ് ഇൻഷുറൻസ് പദ്ധതികൾ നടപ്പിലാക്കുക തുടങ്ങിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും യോഗത്തിൽ ഉയർന്നു. ജില്ലാതല വയോജന കൗൺസിൽ അംഗങ്ങൾ, പെൻഷൻ സംഘടനാ ഭാരവാഹികൾ, സ്ഥാപന മേധാവികൾ തുടങ്ങിയവർ സംസാരിച്ചു.

കമ്മീഷനംഗങ്ങളായ ലോപ്പസ് മാത്യു, കെ.എൻ.കെ. നമ്പൂതിരി, അമരവിള രാധാകൃഷ്ണൻ, വയോജന കമ്മിഷൻ ഫിനാൻസ് സെക്രട്ടറി സി.എസ്. പ്രിൻസ്  എന്നിവർ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 928