04 July, 2025 09:04:06 AM


കോട്ടയം മെഡിക്കല്‍ കോളജ് അപകട സ്ഥലത്തേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല



കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടഭാഗം തകര്‍ന്നുവീണ് സ്ത്രീ മരിച്ച പശ്ചാത്തലത്തില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ കയറുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്. അപകടം നടന്ന സ്ഥലത്തേക്ക് മാധ്യമങ്ങള്‍ പ്രവേശിക്കുന്നത് കോളജ് അധികൃതര്‍ തടഞ്ഞു. ഇന്നലെ അപകടം നടന്ന സ്ഥലത്തും പരിസരത്തും മാധ്യമങ്ങളെത്തുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. 

അപകടത്തിനെക്കുറിച്ച് ഇന്ന് ജില്ലാ കളക്ടര്‍ വിശദമായ അന്വേഷണം ആരംഭിക്കും. പ്രവേശനം നിരോധിച്ചിരുന്ന ശുചിമുറിയില്‍ ആളുകള്‍ കയറിയതിനെ കുറിച്ച് അന്വേഷിക്കും.അപകടത്തില്‍ ജീവന്‍ നഷ്ടമായ ബിന്ദുവിന്റെ സംസ്‌കാരം ഇന്ന് തലയോലപറമ്പില്‍ നടക്കും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 953