07 July, 2025 03:28:26 PM


പാലായില്‍ പിക്കപ്പ് വാൻ ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു



പാലാ: പാലാ- തൊടുപുഴ റോഡിൽ പിഴക് ആറാംമൈലിൽ പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് ഇടിച്ച് കാൽനടയാത്രക്കാരി മരിച്ചു. ആനകല്ല് കോളനി വടക്കേക്കുന്നേൽ എലിസബത്താണ് (68) മരിച്ചത്. തിങ്കൾ രാവിലെ എട്ടിനാണ് അപകടം. തൊടുപുഴ ഭാഗത്തുനിന്ന് പാലായിലേയ്ക്ക് വരികയായിരുന്ന പിക്കപ്പ് നിയന്ത്രണംവിട്ട് ഇതുവഴി നടന്നുപോവുകയായിരുന്ന എലിസബത്തിനെ ഇടിച്ച് വീഴിക്കുകയായിരുന്നു. റോഡരുകിലെ വൈദ്യുതി തൂണിലിടിച്ചാണ് വാഹനം നിന്നത്.


പരിക്കേറ്റ എലിസബത്തിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. രാമപുരം പൊലിസ് നടപടി സ്വീകരിച്ചു. സംസ്കാരം ചൊവ്വാഴ്ച. കാളികാവ് മെയ്യാറ്റിൻകുന്നേൽ കുടുംബാംഗമാണ്. ഭർത്താവ്: ദേവസ്യ. മക്കൾ: ബിന്ദു, ബിനേഷ്. മരുമക്കൾ: ബിജു തോലമ്മാക്കൽ (വല്യാത്ത്), ജൂലി  തെക്കേറ്റത്ത് (പിഴക്). 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K