19 January, 2026 01:03:42 PM


ശബരിമല വിമാനത്താവളം; ചെറുവള്ളി എസ്റ്റേറ്റില്‍ സര്‍ക്കാരിന് ഉടമാവകാശമില്ലെന്ന് പാലാ സബ്കോടതി



കോട്ടയം: നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കലിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. ചെറുവള്ളി എസ്റ്റേറ്റിന്‍റെ ഉടമസ്ഥാവകാശം ഉന്നയിച്ച് സർക്കാർ നൽകിയ ഹർജി പാലാ കോടതി തള്ളി. അവകാശം ഉന്നയിച്ച 2263 ഏക്കർ സർക്കാർ ഭൂമിയല്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തള്ളിയത്. സര്‍ക്കാര്‍ ഹര്‍ജി തള്ളിയതോടെ ശബരിമല വിമാനത്താവള പദ്ധതിയുടെ ഭാവിയും അനിശ്ചിതത്വത്തിലായി. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കലടക്കം കോടതി വിധിയോടെ പ്രതിസന്ധിയിലായി. എസ്റ്റേറ്റ് ഭൂമിയുമായി ബന്ധപ്പെട്ട് അയന ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ വാദങ്ങള്‍ കോടതി അംഗീകരിച്ചു. 

സര്‍ക്കാര്‍ ഭൂമിയല്ലെന്ന വാദം കോടതി അംഗീകരിച്ചു. നിർദിഷ്ട ശബരിമല വിമാനത്താവളത്തിന് സർക്കാർ കണ്ടെത്തിയ ഭൂമിയിലാണ് അവകാശ തർക്കമുണ്ടായിരുന്നത്. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 2263 ഏക്കർ ഭൂമിയിലാണ് സർക്കാർ അവകാശം ഉന്നയിച്ചത്. ബിലിവേഴ്സ് സഭയുടെ അയന ചാരിറ്റബിൾ ട്രസ്റ്റ്, ഹാരിസൺ മലയാളം എന്നിരാണ് കേസിലെ എതിര്‍ കക്ഷികള്‍. 2019 ൽ തുടങ്ങിയ നിയമ വ്യവഹാരത്തിനൊടുവിലാണിപ്പോള്‍ സര്‍ക്കാര്‍ ഹര്‍ജി കോടതി തള്ളിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 958