17 July, 2025 08:00:07 PM


നാലമ്പലത്തിൽ എത്തിയ കെ എസ് ആർ ടി സി ബസുകൾക്ക് സ്വീകരണം നൽകി



രാമപുരം: കർക്കിടക മാസത്തിൽ രാമപുരത്തെ നാലമ്പല ദർശന തീർത്ഥാടനത്തിന് ആദ്യ ദിനം അഞ്ച് ഡിപ്പോകളിൽ നിന്നാണ് ബസുകൾ എത്തിയത്. പാറശ്ശാല, മാവേലിക്കര, പന്തളം, ഹരിപ്പാട്, ചേർത്തല ഡിപ്പോകളിൽ നിന്നാണ് ആദ്യദിനം ആനവണ്ടി കൾ എത്തിയത്.

പുലർച്ചെ 6.30 മുതൽ കെ എസ് ആർ ടി സി ബസുകൾ തീർത്ഥാ ടകരുമായി എത്തി തുടങ്ങി. ആദ്യം എത്തിയത് ചേർത്തല ഡിപ്പോയിൽ നിന്നുള്ള ബസാണ്. കെ എസ് ആർ ടി സി ബസിലെത്തുന്ന യാത്രക്കാരെ തിരിച്ച് അറിയുന്നതിന് വേണ്ടി പ്രത്യേക ബാഡ്‌ജ് നൽകിയാണ് ക്ഷേത്രങ്ങളിൽ പ്രവേശിപ്പിക്കുന്നത്. ഭക്തജനങ്ങൾക് എല്ലാ വിധ സഹായങ്ങളുമായി ബെഡ്ജ്റ്റ് ടൂറിസം കോ -ഓർഡിനേറ്റർ മാരുണ്ട്

അമനകര ക്ഷേത്രത്തിൽ എത്തിയ ആനവണ്ടികൾക്കും, യാത്രികർക്കും ക്ഷേത്രം ഭരണസമതിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സ്വീകരണ യോഗം ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭാരവാഹികളായ വി. സോമനാഥൻ നായർ അക്ഷയ, പി.പി. നിർമ്മലൻ, സലി ചെല്ലപ്പൻ, ഉഴവൂർ ബ്ലേക്ക് പഞ്ചായത്ത് മെമ്പർ ബൈജു ജോൺ പുതിയിടത്തു ചാലിൽ, രാമപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി അഗസ്റ്റിൻ പൊരുന്നക്കോട്ട്, ഉഴവൂർ ബ്ലേക്ക് പഞ്ചായത്ത് മുൻ മെമ്പർ ഡി. പ്രസാദ് ഭക്തി വിലാസ്, ബെഡ്‌ജറ്റ് ടൂറിസം കോ-ഓർഡിനേറ്റർ ആർ അനീഷ്, ജില്ലാ കോ-ഓർഡിനേറ്റർ പ്രശാന്ത് വേലിക്കകം എന്നിവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K