21 August, 2025 12:15:34 PM


രാഹുല്‍ മാങ്കൂട്ടത്തില്‍ തെറ്റുകാരന്‍ അല്ലെങ്കില്‍ തെളിയിക്കണമെന്ന് യൂത്ത് കോൺഗ്രസ് വനിതാ നേതാവ്



തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവിന് എതിരെ യുവനടി പേരുവെളിപ്പെടുത്താതെ നടത്തിയ ആരോപണങ്ങളള്‍ക്ക് പിന്നാലെ പാര്‍ട്ടിയില്‍ ഭിന്നത ശക്തമാകുന്നു. ആരോപണങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയാണ് എന്ന നിലയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴാണ് സംഘടനയുടെ വാട്‌സ്ആപ് ഗ്രൂപ്പില്‍ ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്നത്. രാഹുല്‍ മാങ്കുട്ടത്തില്‍ പെണ്ണുപിടിയന്‍ ആണെന്ന നിലയില്‍ നിരന്തരം ആക്ഷേപം ഉയരുന്നു. ആരോപണം സംഘടന ചര്‍ച്ച ചെയ്യണം. തെറ്റുകാരന്‍ എങ്കില്‍ രാഹുല്‍ മാങ്കൂട്ടം മാറി നില്‍ക്കണം എന്നും യുവ വനിത നേതാവ് ആവശ്യപ്പെടുന്നു. വനിത നേതാവിന്റെ ശബ്ദ സന്ദേശം പുറത്തുവന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് പറഞ്ഞ് ആരും പരാതി നല്‍കിയിട്ടില്ല. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ആണോ എന്ന ചോദിക്കുമ്പോള്‍ നോ കമന്റ്‌സ് എന്നാണ് യുവതിയുടെ മറുപടി. ഇത്തരത്തില്‍ യുത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ പേര് ചര്‍ച്ചയില്‍ നിറയുന്ന ഒരു സാഹചര്യത്തില്‍ ആരോപണം ഉന്നയിച്ച യുവതിക്ക് എതിരെ കേസ് നല്‍കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തയ്യാറാകണം. യൂത്ത് കോണ്‍ഗ്രസ് എന്ന സംഘടനയാണ് ചര്‍ച്ചകളിലുള്ളത്. അതിനെതിരെ നേതൃത്വം പ്രതികരിക്കണം. പെണ്ണുപിടിയനായ സംസ്ഥാന പ്രസിഡന്റ് അല്ല സംഘടനയ്ക്കുള്ളത് എന്ന് സമൂഹത്തിന് കാണിച്ച് കൊടുക്കേണ്ടതുണ്ട്. അതിനുള്ള ബാധ്യത നേതൃത്വത്തിനുണ്ട്. ആരോപണങ്ങള്‍ക്ക് മറുപടി കൃത്യമായ മറുപടി നല്‍കണം. ആരോപണങ്ങള്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കണം എന്നും ശബ്ദ സന്ദേശം ആവശ്യപ്പെടുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K