21 January, 2026 01:16:51 PM
ശബരിമല സ്വർണക്കൊള്ള: ദ്വാരപാലക കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

കൊല്ലം: ശബരിമല ദ്വാരപാലക കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കട്ടിള പാളി കേസിൽ റിമാൻഡ് കാലാവധി തുടരുന്നതിനാൽ ഉണ്ണികൃഷ്ണൻ പോറ്റി ജയിലിൽ തുടരും. അതേസമയം, പോറ്റിക്ക് ജാമ്യം കിട്ടിയത് എസ്ഐടിക്ക് തിരിച്ചടിയായിരിക്കുകയാണ്. കേസിൽ 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഇടക്കാല കുറ്റപത്രം എങ്കിലും സമർപ്പിച്ചിരുന്നുവെങ്കിൽ ജാമ്യം ലഭിക്കില്ലായിരുന്നു. ഒക്ടോബർ 17നായിരുന്നു ദ്വാരപാലക കേസിൽ പോറ്റി അറസ്റ്റിലായത്.







