27 November, 2025 09:11:55 AM
കുട്ടിക്കാനത്ത് ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

തൊടുപുഴ: പീരുമേട്ടിന് സമീപം കുട്ടിക്കാനത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ദേശീയപാതയിൽ രാവിലെ 6:10നാണ് അപകടമുണ്ടായത്. ഏഴ് കുട്ടികൾ ഉൾപ്പെടെ 44 യാത്രക്കാരുമായി തമിഴ്‌നാട്ടിൽ നിന്നു ശബരിമലയിലേക്കു പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഗുരുതര പരിക്കേറ്റ രണ്ടു പേരെ കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. മറ്റുള്ളവർക്ക് നിസാരപരിക്കുമെന്നാണ് പ്രാഥമികവിവരം. അതുവഴികടന്നുപോയ വാഹനയാത്രികരും പൊലീസും ചേർന്നാണ് പരിക്കേറ്റവരെ മുണ്ടക്കയത്തെ ആശുപത്രിയിൽ എത്തിച്ചത്.






