27 November, 2025 09:35:09 AM
'പോറ്റിയെ ശബരിമലയിൽ എത്തിച്ചത് കണ്ഠരര് രാജീവർ'; പത്മകുമാറിന്റെ മൊഴി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്തി കണ്ഠരര് രാജീവര്‍ക്കെതിരെ റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാറിന്റെ മൊഴി. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രി കണ്ഠരര് രാജീവരും തമ്മിൽ അടുത്ത ബന്ധം. സ്വർണപ്പാളി അറ്റകുറ്റ പണിക്ക് അനുമതി നൽകിയത് തന്ത്രിയെന്നും മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ സജീവമാക്കിയത് തന്ത്രിയും ഉദ്യോഗസ്ഥരുമെന്നും പത്മകുമാർ എസ്ഐടിയ്ക്ക് നൽകിയ മൊഴി.
പാളികള്‍ ചെന്നൈയിലേക്ക് കൊടുത്തുവിടാന്‍ തന്ത്രിമാര്‍ അനുമതി നല്‍കയെന്നും തന്ത്രികൊണ്ടുവന്നതിനാല്‍ പോറ്റിയെ വിശ്വസിച്ചതെന്നുമാണ് എ പത്മകുമാറിന്റെ മൊഴി നല്‍കി. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തനിക്ക് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നില്ല. പോറ്റി തന്റെ ആറന്മുളയിലുള്ള വീട്ടില്‍ വരാറുണ്ടെന്നും പത്മകുമാര്‍ മൊഴി നല്‍കി.






