27 November, 2025 03:15:44 PM


മുന്‍ ക്രിക്കറ്റ് താരം ചേതേശ്വര്‍ പുജാരയുടെ ഭാര്യാ സഹോദരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി



രാജ്‌കോട്ട്: മുന്‍ ക്രിക്കറ്റ് താരം ചേതേശ്വര്‍ പുജാരയുടെ ഭാര്യാ സഹോദരനെ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാജ്‌കോട്ട് നഗരത്തിലെ അമിന്‍ മാര്‍ഗിലുള്ള ഹരിഹര്‍ സൊസൈറ്റിയിലെ കുടുംബ വസതിയിലാണ് ജീത് റാസിക് പബാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും മരണകാരണം വ്യക്തമല്ലെന്നും പൊലീസ് വ്യക്തമാക്കി.

പുജാരയുടെ ഭാര്യ പൂജയുടെ സഹോദരനായിരുന്നു പബാരി.രാവിലെ ഒമ്പത് മണിയോടെ കുടുംബക്കാരാണ് പബാരിയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് രാജ്‌കോട്ട് എസിപി ബിജെ ചൗധരി പറഞ്ഞു. ആംബുലന്‍സില്‍ അദ്ദേഹത്തെ വോക്കാര്‍ഡ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

വിവരം പൊലീസിനെ അറിയിക്കുകയും രാജ്‌കോട്ട് സിവില്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം കുടുംബത്തിന് കൈമാറുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം മുന്‍ കാമുകി ഇയാള്‍ക്കെതിരെ ബലാത്സംഗക്കേസ് നല്‍കിയിരുന്നു. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. ഇതേത്തുടര്‍ന്ന് പബാരി മാനസിക ബുദ്ധിമുട്ടിലായിരുന്നുവെന്നാണ് വിവരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 921