12 February, 2026 04:42:42 PM


വെമ്പള്ളിയില്‍ ബൈക്കും വാനും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു



കോട്ടയം:  വെമ്പള്ളിയില്‍ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. വയലാ സ്വദേശി ജോസ്മിൻ (23) ആണ് മരിച്ചത്. എം.സി റോഡില്‍ വെമ്പള്ളിയില്‍ ബൈക്കും വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. വ്യാഴാഴ്ച പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം. ഏറ്റുമാനൂരിലെ തട്ടുകടയിലേക്ക് ഭക്ഷണം കഴിക്കാൻ പോകുകയായിരുന്നു ജോസ്മിൻ. ഇയാള്‍ സഞ്ചരിച്ച ബൈക്കില്‍ എതിർ ദിശയില്‍ നിന്നും എത്തിയ വാന്‍  ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചു വീണ ജോസ്മിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കായംകുളത്ത് നിന്നും കോഴിക്കോടിന് പോയ നാടക സമിതിക്കാർ സഞ്ചരിച്ച വാന്‍  ആണ് ബൈക്കിൽ ഇടിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K