19 February, 2026 08:11:21 PM
പാലാ നഗരസഭയിൽ കുടുംബശ്രീ ടേക് എവേ കൗണ്ടർ ആരംഭിച്ചു

കോട്ടയം: കുടുംബശ്രീയുടെ നേതൃത്വത്തിൽ പാലാ നഗരസഭയിൽ പ്രവർത്തനം ആരംഭിച്ച ടേക് എവേ കൗണ്ടർ നഗരസഭാ അധ്യക്ഷ ദിയാ ബിനു പുളിക്കക്കണ്ടം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സംരംഭങ്ങളിലൂടെ തയ്യാറാക്കുന്ന വിവിധ വിഭവങ്ങൾ ഈ കൗണ്ടറിൽ ലഭ്യമാകും. കൂടാതെ മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യയുടെ ശീതീകരിച്ച ഇറച്ചി വിഭവങ്ങളും ഔട്ട്ലെറ്റിലൂടെ വിതരണം ചെയ്യും. രാമപുരം റൂട്ടിൽ മുണ്ടുപാലത്താണ് കൗണ്ടർ പ്രവർത്തിക്കുന്നത്. തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ട് മുതൽ രാത്രി എട്ടുവരെയാണ് പ്രവർത്തനം.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ പ്രിൻസി സണ്ണി, രജിത പ്രകാശ്, ബിജു എം. വരിക്കാനിക്കൽ, ജിജി ബൈജു, നഗരസഭാംഗങ്ങളായ അഡ്വ. ബെറ്റി ഷാജു, ഷാജു വി. തുരത്തൻ, ബിജി ജോജോ, ജോസിൻ ബിനോ, സെബാസ്റ്റ്യൻ ജെ. പനയ്ക്കൽ, ജോർജുകുട്ടി ചെറുവള്ളിയിൽ, സോണിയ ചിറ്റേട്ട്, കുടുംബശ്രീ ജില്ലാ മിഷൻ പ്രോഗ്രാം മാനേജർമാരായ ജോബി ജോൺ, പ്രശാന്ത് ശിവൻ, സിറ്റി മിഷൻ മാനേജർ കെ.ജി. മനു, ഉല്ലാസ് ബാബു, ടി.ജി. സുനീഷ്, ബ്ലോക്ക് കോർഡിനേറ്റർ പാർവതി പരമേശ്വരൻ, വിദ്യാ രാജേഷ്, സിജി സലിൻ, ലിസി സെബാസ്റ്റ്യൻ, ഉഷാ രാജേഷ്, ശ്രീകല അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.






