22 May, 2026 06:51:05 PM


മെയ് 25 വരെ നാലു ജില്ലകളില്‍ ഭാഗിക വൈദ്യുതി നിയന്ത്രണം



കോഴിക്കോട്: ട്രാന്‍സ്‌ഫോര്‍മര്‍ അറ്റകുറ്റപ്പണികളെ തുടര്‍ന്ന് വടക്കന്‍ കേരളത്തില്‍ ഭാഗികമായി വൈദ്യുതി തടസ്സപ്പെട്ടേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മെയ് 25 വരെ ഭാഗികമായി വൈദ്യുതി തടസപ്പെട്ടേക്കുമെന്നാണ് അറിയിപ്പ്.

പവര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ കോഴിക്കോട് 400 കെ.വി. സബ്‌സ്റ്റേഷനിലെ 3-ാം നമ്പര്‍ 500 എം.വി.എ. ട്രാന്‍സ്‌ഫോര്‍മറിന്റെ 220 കെ വി ബുഷിംഗില്‍ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് അറ്റകുറ്റപ്പണികള്‍ നടക്കുന്നത്. തകരാര്‍ പരിഹരിക്കാന്‍ ഒരാഴ്ച വേണ്ടിവരുമെന്നാണ് പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ അറിയിച്ചിട്ടുള്ളത്.

അറ്റകുറ്റപണികള്‍ തീര്‍ക്കാനുള്ള ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് 2026 മെയ് 25 വരെ സമയം ആവശ്യമായി വരുമെന്ന് പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ അറിയിച്ച സാഹചര്യത്തില്‍ 25 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുള്ളതായാണ് കെ എസ് ഇ ബി എല്‍ അറിയിച്ചിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K