07 October, 2026 12:19:16 PM
ബിജെപി നേതാവിന് ആരോഗ്യ വകുപ്പില്‍ നിയമനം

തിരുവനന്തപുരം: ബിജെപി നേതാവിന് ആരോഗ്യ വകുപ്പില്‍ നിയമനം. ബിജെപി സംഘ് സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന രതീഷ് ആര്‍ നായരെയാണ് ആരോഗ്യ വകുപ്പിന് കീഴിലുള്ള സി-മെറ്റ് എന്ന സ്ഥാപനത്തില്‍ നിയമിച്ചിരിക്കുന്നത്. പത്തനംതിട്ട കോന്നിയിലെ സി-മെറ്റ് കോളേജ് ഓഫ് നഴ്‌സിങ്ങില്‍ സീനിയര്‍ സൂപ്രണ്ടായാണ് നിയമനം നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച രതീഷ്, നിലവില്‍ ബിജെപി പെന്‍ഷണേഴ്‌സ് സെല്ലിന്റെ കണ്‍വീനറാണ്.






