01 October, 2026 09:24:07 AM


മാരാർജി ഭവന് നേരെ ബിയർ കുപ്പി എറിഞ്ഞു; കോൺഗ്രസ് ക്രിമിനലുകളെ നിലക്ക് നിർത്തണമെന്ന് ബിജെപി



തിരുവനന്തപുരം: തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് – കെഎസ് യു – എസ്എഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ രൂക്ഷമായ സംഘർഷങ്ങൾക്ക് പിന്നാലെ തമ്പാനൂരിലുള്ള ബിജെപി സംസ്ഥാന കാര്യാലയത്തിന് (മാരാർജി ഭവൻ) നേരെ അതിക്രമം. ബൈക്കിലെത്തിയ രണ്ടംഗ സംഘം ഓഫീസിന് നേരെ ബിയർ കുപ്പി എറിയുകയായിരുന്നു. 

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണെന്ന് ആരോപിച്ച ബിജെപി, കോൺഗ്രസ് ക്രിമിനലുകളെ നിലയ്ക്കുനിർത്തിയില്ലെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്നും മുന്നറിയിപ്പ് നൽകി. അതിനിടെ, തിരുവനന്തപുരം യൂണിവേഴ്‌‌സിറ്റി മെൻസ് ഹോസ്റ്റലിൽ പൊലീസ് കയറി വിദ്യാർത്ഥികളെ മർദ്ദിച്ചതിലും യൂത്ത് കോൺഗ്രസ് അക്രമത്തിലും പ്രതിഷേധിച്ച് ഒക്ടോബർ 1-ന് സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കാൻ എസ്എഫ്ഐ ആഹ്വാനം ചെയ്തു.

പൊലീസിന്റെയും യുഡിഎഫ് പ്രവർത്തകരുടെയും നടപടിയിൽ പ്രതിഷേധിച്ച് എല്ലാ ജില്ലാ പൊലീസ് മേധാവികളുടെ ഓഫീസുകളിലേക്കും പ്രതിഷേധ മാർച്ചും വൈകുന്നേരം 5 മണിക്ക് വമ്പിച്ച പ്രതിഷേധ കൂട്ടായ്മയും നടത്തും. സംഭവത്തിന് പിന്നാലെ കോഴിക്കോട് മാവൂർ റോഡിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 915