23 May, 2026 10:08:52 AM


തൃശ്ശൂരിൽ ആന ഇടഞ്ഞു; വാഹനങ്ങളും വീടുകളുടെ ഗേറ്റുകളും തകർത്തു



തൃശ്ശൂർ: തൃശ്ശൂർ നഗരത്തിൽ ശിവലക്ഷ്മി അയ്യപ്പൻ എന്ന ആന ഇടഞ്ഞു. ടൗൺ ഹാൾ പരിസരത്തു നിന്ന് ആന ഇടഞ്ഞ് ഓടുകയായിരുന്നു. സമീപത്ത് ഉണ്ടായിരുന്ന നിരവധി വാഹനങ്ങളും വീടുകളുടെ ഗേറ്റുകളും ആന തകർത്തു. പട്ടിയെ കണ്ട് ഭയപ്പെട്ട് ഓടുകയായിരുന്നുവെന്നാണ് പാപ്പാൻ പറയുന്നത്. ചെമ്പൂക്കാവ് മേഖലയിലേക്ക് ആന ഓടിക്കൊണ്ടിരിക്കുകയാണ്. ആനയെ തളക്കാൻ എലഫന്റ് സ്ക്വാഡ് ഉൾപ്പെടെയുള്ളവരെ വിളിച്ചിട്ടുണ്ട്. 


ആനയെ തളക്കാന്‍ രണ്ടാം പാപ്പാനും മറ്റുള്ളവരും ശ്രമിക്കുന്നുണ്ടെങ്കിലും നടക്കുന്നില്ല. ഇടവഴികളിലൂടെ പരിഭ്രാന്തി പരത്തി അലക്ഷ്യമായാണ് ജനവാസ മേഖലയിലൂടെ ആന നടക്കുന്നത്. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ്റെ വീടിന് സമീപമാണ് ആന ഇടഞ്ഞത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K