15 July, 2026 09:05:20 AM


കണ്ണൂരിൽ അന്യസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു; സഹോദരി ഭർത്താവ് കസ്റ്റഡിയിൽ



കണ്ണൂർ: കുടിയാന്മലയിൽ അന്യസംസ്ഥാന തൊഴിലാളിയെ കുളിമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. അസം സ്വദേശി ഫിലിപ്പാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മരണത്തിൽ സഹോദരി ഭർത്താവ് രമേശനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

കെട്ടിട നിർമാണവുമായി ബന്ധപ്പെട്ടാണ് അസം സ്വദേശി ഫിലിപ്പും സഹോദരി ഭർത്താവ് രമേശൻ അടക്കമുള്ളവർ കണ്ണൂർ എത്തിയത്. നേരത്തെ തന്നെ ഇരുവരും തമ്മിൽ കുടുബപ്രശ്നങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും ഫിലിപ്പിനെ രമേശൻ വെട്ടിക്കൊലപ്പെടുത്തുക ആയിരുന്നു. ഫിലിപ്പിന്റെ മൃതദേഹം കുളിമുറിയിൽ ഒളിപ്പിക്കുകയും ചെയ്തു.

കുളിമുറിയിൽ കഴുത്ത് അറുത്ത നിലയിൽ ഫിലിപ്പിന്റെ മൃതദേഹം കണ്ടെത്തിയ മറ്റ് അതിഥി തോഴിലാളികൾ ആണ് പൊലീസിനെ വിവരമറിയിച്ചത്. ഉടൻ സ്ഥലത്ത് എത്തിയ പൊലീസ് രമേശിനെ കസ്റ്റഡിയിൽ എടുക്കുക ആയിരുന്നു. ഇയാൾ കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ തുടർ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 948