24 August, 2026 09:05:58 AM
ആശുപത്രിയിലെ വെന്‍റിലേറ്റര്‍ പൊട്ടിത്തെറിച്ചു; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം

അമരാവതി: മഹാരാഷ്ട്രയിലെ അമരാവതി ജില്ലാ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് നവജാതശിശുക്കൾ മരിച്ചു. ഇന്ന് പുലർച്ചെ 3:30-തോടെയാണ് അപകടമുണ്ടായത്. ആശുപത്രിയുടെ മൂന്നാം നിലയിലുള്ള സ്പെഷ്യൽ ന്യൂബോൺ കെയർ യൂണിറ്റിൽ (SNCU) വെന്റിലേറ്റർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. അപകടസമയത്ത് വാർഡിൽ 39 നവജാതശിശുക്കൾ ഉണ്ടായിരുന്നു. പുകയും തീയും പടർന്നതോടെ ഡോക്ടർമാരും നഴ്സുമാരും മറ്റ് ജീവനക്കാരും ചേർന്ന് കുഞ്ഞുങ്ങളെ വേഗത്തിൽ പുറത്തെത്തിച്ചു. പൊള്ളലേറ്റും പുക ശ്വസിച്ചുമാണ് മൂന്ന് കുഞ്ഞുങ്ങൾ മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള 6 നവജാതശിശുക്കളെ സമീപത്തുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.






