19 November, 2026 10:13:09 AM
രാഷ്ട്രപതി ദ്രൗപദി മുർമു 27-ന് ഗുരുവായൂരിൽ: ഭക്തർക്ക് നിയന്ത്രണം

ഗുരുവായൂർ: രാഷ്ട്രപതി ദ്രൗപദി മുർമു ഈ മാസം 27-ന് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തും. വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററിൽ 27-ന് വൈകീട്ട് 3.10-ന് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഹെലിപാഡിൽ ഇറങ്ങുന്ന രാഷ്ട്രപതി, 3.30-ഓടെ ദേവസ്വത്തിന്റെ ശ്രീവത്സം ഗസ്റ്റ് ഹൗസിൽ എത്തിച്ചേരും. തുടർന്ന് വൈകീട്ട് 3.30-നും 4-നും ഇടയിലുള്ള സമയത്തായിരിക്കും ക്ഷേത്രദർശനം. സന്ദർശനം പൂർത്തിയാക്കി വൈകീട്ട് അഞ്ച് മണിയോടെ രാഷ്ട്രപതി മടങ്ങും. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിലും ക്ഷേത്രപരിസരത്തും കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 26, 27 തീയതികളിൽ ഉച്ചകഴിഞ്ഞ് രണ്ട് മണിക്കൂർ വീതം ചൂണ്ടൽ – ഗുരുവായൂർ റോഡിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. സുരക്ഷയുടെ ഭാഗമായി രാഷ്ട്രപതി ക്ഷേത്രദർശനം നടത്തുന്ന സമയത്ത് ഭക്തർക്ക് ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശനം അനുവദിക്കില്ല.





