20 November, 2026 12:45:25 PM


ശബരിമല തീർഥാടകൻ പമ്പയിൽ ഹൃദയാഘാതം മൂലം മരിച്ചു



പത്തനംതിട്ട: ശബരിമല തീർഥാടകൻ പമ്പയിൽ ഹൃദയാഘാതം മൂലം മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശി ജമി അട്ടകേശ്വര റാവു ആണ് മരിച്ചത്. 48 വയസായിരുന്നു. പമ്പ പൊലീസ് കൺട്രോൾ റൂമിന് സമീപത്തായിരുന്നു സംഭവം. ജമി അട്ടകേശ്വര റാവു ഇവിടെ കുഴഞ്ഞ് വീഴുകയായിരുന്നു. പൊലീസ് ഉടൻ പ്രാഥമിക ശുശ്രൂഷ നൽകി, പമ്പ സർക്കാർ ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ ഉടൻ എത്തിച്ചെങ്കിലും മരണം സംഭവിച്ചു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 299