19 November, 2026 12:48:29 PM


കെ എം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് ഹൈക്കോടതി റദ്ദാക്കി


 
കൊച്ചി| അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മന്ത്രി കെ എം ഷാജിക്ക് ആശ്വാസം. കേസ് ഹൈക്കോടതി റദ്ദ് ചെയ്തു. എഫ് ഐആറും തുടര്‍ നടപടികളും കോടതി റദ്ദാക്കി.കെ എം ഷാജിയുടെ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. പൊതുപ്രവര്‍ത്തകന്‍ അഡ്വ എം ആര്‍ ഹരീഷ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കെ എം ഷാജിക്കെതിരെ വിജിലന്‍സിന്റെ സ്പെഷ്യല്‍ യൂണിറ്റ് അന്വേഷണം നടത്തിയത്. അനധികൃത സ്വത്ത് സമ്പാദനത്തിലൂടെ വീട് ഉള്‍പ്പെടെ നിര്‍മിച്ചു എന്നായിരുന്നു പരാതി. 

കേസുമായി ബന്ധപ്പെട്ട് കെ എം ഷാജിയുടെ വീട് റെയ്ഡ് ചെയ്യുകയും 47 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ് ഈ റെയ്ഡ് നടന്നത്. ഇത് തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. പിന്നീട് ഈ പണം തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 932