20 November, 2026 11:08:21 AM


മുഖ്യമന്ത്രിയെ കാണാന്‍ അനുവാദമില്ലാതെ റൂമിന് മുന്നില്‍ പോയി; കേരള ഹൗസ് ജീവനക്കാര്‍ക്കെതിരെ നടപടി



ന്യൂഡല്‍ഹി മുഖ്യമന്ത്രി വി ഡി സതീശനെ കാണാന്‍ അനുവാദമില്ലാതെ റൂമിന് മുന്നില്‍ പോയതില്‍ ഡല്‍ഹിയിലെ കേരള ഹൗസ് ജീവനക്കാര്‍ക്കെതിരെ നടപടി. ബുധനാഴ്ച മുഖ്യമന്ത്രി കേരള ഹൗസില്‍ എത്തിയപ്പോള്‍ റൂമിന് മുന്നില്‍ പോയവര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. സിബി ജോസ്, പി സി സുരേഷ് കുമാര്‍ എന്നിവര്‍ക്കാണ് റെസിഡന്റ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം കണ്‍ട്രോളര്‍ നോട്ടീസ് നല്‍കിയത്. ചുമതല ഇല്ലാത്ത ജീവനക്കാര്‍ മുഖ്യമന്ത്രിയുടെ റൂമിനടുത്തേക്ക് പോകരുതെന്നാണ് നിര്‍ദേശം. തിരക്ക് കുറയ്ക്കാനാണ് ഇത്തരമൊരു നിര്‍ദേശമെന്നാണ് കേരള ഹൗസ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. മുന്‍ മുഖ്യമന്ത്രിമാരായ പിണറായി വിജയനോ ഉമ്മന്‍ ചാണ്ടിയോ ഉണ്ടായിരുന്നപ്പോള്‍ ഇത്തരമൊരു നിബന്ധനയുണ്ടായിരുന്നില്ല. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 923