26 August, 2026 03:50:36 PM
ഉറിയടിയില്‍ ഉന്നംതെറ്റി; ഓണാഘോഷത്തിനിടെ പഞ്ചായത്ത് മെമ്പർക്ക് പരിക്ക്

കാസർകോട്: ഉറിയടിയില്‍ പങ്കെടുത്തയാള്‍ക്ക് ഉന്നംതെറ്റി. ഗ്രാമപഞ്ചായത്ത് മെമ്പറുടെ തലയ്ക്ക് അടിയേറ്റു പരിക്ക്. ഓണാഘോഷത്തിന്‍റെ ഭാഗമായി കണ്ണുകെട്ടി കുടം തല്ലിപ്പൊട്ടിക്കുന്ന മത്സരം നടക്കുമ്പോഴാണ് അബദ്ധത്തില്‍ മെമ്പറുടെ തലയ്ക്ക് അടിയേറ്റത്. കാസർകോട് വോർക്കാടി ഗ്രാമപഞ്ചായത്താണ് സംഭവം.
പഞ്ചായത്തിലെ എല്‍ഡിഎഫ് മെമ്പറുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. കുടത്തിന് നേരെ കീഴിലാണ് മെമ്പർ നിന്നത്. കണ്ണുകെട്ടിയ മെമ്പർ ആളുകള്‍ അടിക്കൂവെന്ന് പറഞ്ഞതോടെ കയ്യിലുള്ള വടി ഉപയോഗിച്ച് ആഞ്ഞടിക്കുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.






