28 August, 2026 12:47:50 PM


'ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചു'; സണ്ണി എം കപിക്കാടിനെതിരെ പൊലീസില്‍ പരാതി



തിരുവനന്തപുരം: ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് സാമൂഹ്യപ്രവര്‍ത്തകനും എഴുത്തുകാരനുമായ സണ്ണി എം കപിക്കാടിനെതിരെ പൊലീസില്‍ പരാതി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കാണ് തിരുവാഭരണ പാത സംരക്ഷണ സമിതി പരാതി നല്‍കിയത്. മലയാളം സര്‍വകലാശാലയിലെ പ്രതിഷേധത്തിനിടെ ആയിരുന്നു പരാതിക്ക് കാരണമായ സണ്ണി എം കപിക്കാടിന്റെ പരാമര്‍ശങ്ങള്‍. പരാമര്‍ശത്തില്‍ സണ്ണി എം കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം ആവശ്യപ്പെട്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണം. വിഷയത്തില്‍ ഇടപെട്ട് സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കണമെന്നും പന്തളം കൊട്ടാരം ആവശ്യപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K