31 August, 2026 11:16:22 AM


വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങി; വെങ്ങാനൂരില്‍ കാര്‍ കത്തി മരണമടഞ്ഞത് ഏറ്റുമാനൂര്‍ സ്വദേശി



തിരുവനന്തപുരം: വെങ്ങാനൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. വാഹനം ഓടിച്ചയാളുടെ മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലാണ്. ഏറ്റുമാനൂര്‍ സ്വദേശി ടൈറ്റസ് കുര്യനാണ് മരിച്ചത്. ഇദ്ദേഹം ആര്‍മിയില്‍ നിന്നും റിട്ടയര്‍ ചെയ്ത വ്യക്തിയാണ്.  ഞായറാഴ്‌ച രാത്രിയോടെ വീട്ടുകാരുമായി പിണങ്ങി കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്ക് കാറില്‍ വരികയായിരുന്നു എന്നാണ് വിവരം.വെങ്ങാനൂർ ജംഗ്‌ഷന് സമീപം അയ്യങ്കാളി സ്‌കൂളിനടുത്തുവച്ചാണ് കാർ കത്തുന്നത് കണ്ടത്. KL 05 AV 3686 എന്ന വാഹനമാണ് കത്തിയത്. RENAULT KWID കാറാണ് കത്തിയത്. പുലര്‍ച്ചെ 5.50ഓടെയാണ് സംഭവം. വാഹനത്തിന് പെട്ടന്ന് തീപിടിക്കുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവര്‍ വാഹനം റോഡിന്റെ ഒരു വശത്തേക്ക് പാര്‍ക്ക് ചെയ്ത് നിര്‍ത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K