06 September, 2026 12:31:49 PM


ജപ്പാനിൽ കണ്ണൂർ സ്വദേശിനി ട്രെയിൻ തട്ടി മരിച്ച നിലയിൽ



കണ്ണൂർ ജപ്പാനിലെ കകമിഗാഹാരയിൽ ട്രെയിൻ തട്ടി മലയാളി യുവതി മരിച്ചു. കണ്ണൂർ ഇരിക്കൂർ സ്വദേശിയായ കാരിയാണ് മരിച്ചത്. ബുധനാഴ്ച പ്രാദേശിക സമയം രാത്രി 10.20-ഓടെയായിരുന്നു അപകടം. മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡിലൂടെയാണ് അധികൃതർ ആളെ തിരിച്ചറിഞ്ഞത്. യുവതിയുടെ മരണവിവരം കഴിഞ്ഞ ദിവസമാണ് നാട്ടിലെ വീട്ടുകാരെ അറിയിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. 

നഴ്സിംഗ് കെയർ വിഭാഗത്തിൽ ജോലിക്കായി ആറ് മാസം മുൻപാണ് ഇവർ ജപ്പാനിലേക്ക് പോയത്. അപകടത്തിൽ മൃതദേഹം പൂർണ്ണമായും ഛിന്നഭിന്നമായതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുവരുന്നതിലെ സാങ്കേതികവും പ്രായോഗികവുമായ ബുദ്ധിമുട്ടുകൾ ജപ്പാനിലെ പ്രാദേശിക ഭരണകൂടം അറിയിച്ചിട്ടുണ്ട്. അതിനാൽ ബന്ധുക്കൾ ജപ്പാനിലെത്തി അവിടെ വെച്ചുതന്നെ സംസ്കാര ചടങ്ങുകൾ നടത്തും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 955