20 October, 2026 07:48:17 PM


പുളികീഴിൽ കുട്ടിയുടെ മൃതദേഹം ചതുപ്പിൽ കണ്ടെത്തിയ സംഭവം: അമ്മ 3 വർഷത്തിന് ശേഷം പിടിയിൽ



പത്തനംതിട്ട: പത്തനംതിട്ടയിലെ പുളികീഴിൽ മൂന്ന് വര്‍ഷം മുമ്പ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. തന്റെ ആൺസുഹൃത്ത് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് അമ്മ മൊഴി നൽകി. ചതുപ്പിൽ കുഴിച്ചിട്ട നിലയിലാണ് മൂന്നു വയസ്സുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയിരുന്നത്.

മൂന്നു വർഷങ്ങൾക്ക് ശേഷമാണ് കുട്ടിയുടെ അമ്മയായ നാടോടി സ്ത്രീയെ പൊലീസ് പിടികൂടുന്നത്. കഴിഞ്ഞയാഴ്ച പാലക്കാട് വെച്ച് നാടോടികളായ സ്ത്രീകള്‍ തമ്മിലുണ്ടായ വഴക്കിനിടെയാണ് കുട്ടിയുടെ മരണത്തെക്കുറിച്ച് അമ്മ വെളിപ്പെടുത്തുന്നത്. വിവരം അറിഞ്ഞ പൊതു പ്രവർത്തകൻ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

ചെങ്ങന്നൂരില്‍ വെച്ച് സുഹൃത്തുമായുള്ള ലൈം​ഗിക ബന്ധത്തിനിടെ കുഞ്ഞ് കരഞ്ഞതാണ് പ്രകോപനമായത്. ദേഷ്യത്തിൽ ആൺസുഹൃത്ത് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സ്ത്രീ പൊലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് ആണ്‍സുഹൃത്തിന്റെ സഹായത്തോടെ മൃതദേഹം പുളിക്കീഴിലെ ചതുപ്പില്‍ കുഴിച്ചിടുകയായിരുന്നു. പ്രതിയായ ആൺസുഹൃത്തിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.

2023 ഓഗസ്റ്റ് ആറിനാണ് പുളിക്കീഴിൽ ദുരൂഹ സാഹചര്യത്തിൽ ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് വ്യക്തമായിരുന്നു. മൂക്കും വായും പൊത്തിപ്പിടിക്കുകയും കഴുത്തിൽ ഞെരിക്കുകയും ചെയ്താണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 943