23 October, 2026 08:35:10 PM


സ്കൂൾ കുട്ടികളുടെ ബാഗ് അധ്യാപകർ പരിശോധിക്കണം; നിർദേശവുമായി ബാലാവകാശ കമ്മീഷൻ



തിരുവനന്തപുരം: സ്‌കൂള്‍ കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനായി നിര്‍ണായക ഉത്തരവുമായി ബാലാവകാശ കമ്മീഷന്‍. വിദ്യാര്‍ത്ഥികളുടെ ബാഗ് അധ്യാപകര്‍ പരിശോധിക്കണമെന്നും കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ ഒന്നും ബാഗില്‍ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കി. കുട്ടികളുടെ അച്ചടക്ക വിഷയങ്ങളില്‍ അധ്യാപകര്‍ നിയമ നടപടികള്‍ സ്വീകരിക്കണം. കുട്ടികളെ മാനസികമായി പീഡിപ്പിക്കുകയോ ക്ലാസില്‍ നിന്ന് പുറത്താക്കുകയോ ചെയ്യരുതെന്നും നിര്‍ദേശമുണ്ട്.

ലഹരി ഉപയോഗം ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളുടെ അച്ചടക്ക വിഷയങ്ങളില്‍ അധ്യാപകര്‍ക്ക് ഇടപെടാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ നിയമ നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കുട്ടികളുടെ അന്തസ്സിന് ക്ഷതമേല്‍ക്കുമെന്ന കാരണത്താല്‍ ബാഗ് പരിശോധന നേരത്തെ ബാലാവകാശ കമ്മീഷന്‍ ലംഘിച്ചിരുന്നു. എന്നാല്‍ ലഹരി ഉപയോഗിക്കുന്നുവെന്ന് തോന്നിയാല്‍ വിദ്യാര്‍ത്ഥികളുടെ ബാഗുകള്‍ അധ്യാപകര്‍ക്ക് പരിശോധിക്കാമെന്നും ഇതില്‍ നടപടിയുണ്ടാകില്ലെന്നുമാണ് ഇപ്പോള്‍ വന്നിരിക്കുന്ന നിര്‍ദേശം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 912