24 October, 2026 11:44:24 AM
വർക്കലയിൽ പതിനേഴുകാരന് പോലീസിന്റെ ക്രൂരമർദനം

തിരുവനന്തപുരം: വർക്കലയിൽ പതിനേഴുകാരന് പൊലീസിന്റെ ക്രൂരമർദ്ദനം. പൊലീസ് വാഹനത്തിൽ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് മർദിച്ചെന്നും, ബൂട്ടുകൊണ്ട് ചവിട്ടി കാൽ ഒടിച്ചെന്നുമാണ് പതിനേഴുകാരന്റെ വെളിപ്പെടുത്തൽ. മറ്റൊരു കേസിലെ പ്രതിയെ അന്വേഷിച്ചെത്തിയ വർക്കല പൊലീസ്, പ്രതിയെ സഹായിക്കുന്നു എന്ന സംശയത്തിന്റെ പേരിലാണ് 17കാരനെ ക്രൂരമായി ഉപദ്രവിച്ചത്.
മര്‍ദ്ദന വിവരം പുറത്ത് പറഞ്ഞാല്‍ കുടുംബത്തെ കള്ള കേസില്‍ കുടുക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ജീപ്പില്‍ വെച്ച് എസ് ഐ മുഖത്തടിച്ചെന്നും സ്റ്റേഷനിലെത്തിയപ്പോള്‍ രക്തം ഛര്‍ദിച്ചെന്നും 17കാരന്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ യുവജന സംഘടനകളും രംഗത്തെത്തി.
കുട്ടിയെ മര്‍ദിച്ചിട്ടില്ലെന്നാണ് വര്‍ക്കല പോലീസിന്റെ വിശദീകരണം. അടിപിടി കേസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിച്ചെത്തിയ പ്രതിയുമായി 17കാരന്‍ ഫോണില്‍ ബന്ധപ്പെട്ടെന്ന സംശയത്തിലായിരുന്നു മര്‍ദ്ദനം എന്നാണ് പരാതി. ശരീരമാകെ മര്‍ദനമേറ്റപാടുകളുണ്ട്. സംഭവത്തില്‍ വര്‍ക്കല എസ് ഐ ഉള്‍പ്പെടെ നാല് പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മാതാവ് ഡിവൈ എസ് പിക്കും ബാലാവകാശ കമ്മീഷനും പരാതി നല്‍കി.





