26 October, 2026 02:35:28 PM
ആറ്റിങ്ങലിൽ പൊലീസ് ഇൻസ്പെക്ടറെ ഭാര്യവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ആറ്റിങ്ങലിൽ പോലീസ് ഉദ്യോഗസ്ഥനെ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പോത്തൻകോട് സ്വദേശിയും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യുറോ മരുതുംകുഴി ഇൻസ്പെക്ടറും ആയിരുന്ന ബിനീഷ് ലാൽ (50) ആണ് മരിച്ചത്. കുറ്റാന്വേഷണ മികവിനുള്ള 2025-ലെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ 'കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പദക്' മെഡൽ നേടി ഉദ്യോഗസ്ഥനാണ് ബിനീഷ്. ഭാര്യയുടെ വീടായ ഊരുപോയ്ക ബി.എസ്. ഭവനിൽ വീട്ടിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാട്ടാക്കടയിലും ഇൻസ്പെക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. അഞ്ചുതെങ്ങിലെ പ്രമുഖമായ ക്രമിനൽ, അസ്വാഭാവിക മരണക്കേസുകളിൽ അദ്ദേഹം അന്വേഷണത്തിന് നേതൃത്വം നൽകിയിട്ടുണ്ട്.





