29 October, 2026 01:25:54 PM


കോട്ടയം മെഡിക്കൽ കോളേജിലെ സർജിക്കൽ ബ്ലോക്കിൽ ഹോളോബ്രിക്‌സ് അടര്‍ന്നുവീണു



കോട്ടയം: മെഡിക്കല്‍ കോളേജിലെ പുതിയ സര്‍ജിക്കല്‍ ബ്ലോക്കില്‍ വീണ്ടും അപകടം. ശുചിമുറിയിലെ ഹോളോബ്രിക്‌സ് അടര്‍ന്നു വീണു.തലനാരിഴയ്ക്കാണ് ജീവനക്കാരി രക്ഷപ്പെട്ടത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് അപകടമുണ്ടാകുന്നത്. ഇന്നലെ നഴ്‌സുമാര്‍ ഉപയോഗിക്കുന്ന ശുചിമുറിയുടെ ഒരുവശത്ത് ഹോളോബ്രിക്‌സ് ആണ് ഇടിഞ്ഞുവീണത്. ഒരു ജീവനക്കാരില്‍ ശുചിമുറിയിലേക്ക് കയറാന്‍ നില്‍ക്കുകയായിരുന്നു സംഭവം. അത്ഭുതകരമായി ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. കഴിഞ്ഞദിവസം ഒഫ്താല്‍മൊളജി വിഭാഗത്തിന്റെ മുകളിലെ സീലിംഗ് അടര്‍ന്നു വീണിരുന്നു. കൂടാതെ മറ്റു പലയിടത്തും സീലിംഗ് തകര്‍ന്നുവീഴുന്ന സാഹചര്യവും ഉണ്ടായി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ തുടര്‍ക്കഥയായതോടെ കെട്ടിട മേറ്റ് എടുക്കാന്‍ മെഡിക്കല്‍ കോളജ് തയ്യാറായിട്ടില്ല. നിര്‍മ്മാണ കരാര്‍ ഉണ്ടായിരുന്ന കമ്പനിക്ക് അഞ്ചുവര്‍ഷത്തേക്ക് അറ്റകുറ്റപ്പണിയുടെ ചുമതലയും ഉണ്ട്. അതുകൊണ്ടുതന്നെ പ്രശ്‌നം പരിഹരിച്ച ശേഷം മാത്രം കെട്ടിടം ഏറ്റെടുത്താല്‍ മതി എന്ന നിലപാടാണ് മെഡിക്കല്‍ കോളജിനുള്ളത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 935