02 November, 2026 07:50:27 PM


തിരുവനന്തപുരത്ത് കാണാതായ 17കാരന്റെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ



തിരുവനന്തപുരം: ശ്രീകാര്യത്ത് 17 കാരന്റെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ. പാങ്ങപ്പാറ സ്വദേശി അഭിരാം എം ഡി യുടെ മൃതദേഹമാണ് കണ്ടെത്തിയത്. അന്വേഷണം നടക്കുന്നതിനിടെ ചാക്കില്‍ കെട്ടി വഴിയോരത്ത് ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.  

ഞായറാഴ്ച മൂന്ന് മണിയോടെ കൂട്ടുകാരന്‍ വിളിക്കുന്നു എന്ന് പറഞ്ഞ് അഭിറാം വീട്ടില്‍ നിന്ന് പോയതാണെന്ന് പിതാവ് പറഞ്ഞു. രാത്രിയായപ്പോള്‍ അഭിറാമിനെ ഫോണില്‍ വിളിച്ചിരുന്നു. ഉടന്‍ എത്തുമെന്നാണ് പറഞ്ഞത്. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയി. രാത്രി ഏറെ വൈകിയിട്ടും കാണാതായതോടെ ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു.

കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീകാര്യം പൊലീസ് കേസെടുത്തിരുന്നു. അഭിറാമിന്റെ സുഹൃത്തുക്കളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍ ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K